01:28am 26 June 2026
NEWS
കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക നിരസിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി എഐസിസി.അർജുൻ രാധാകൃഷ്ണന് കേരളത്തിൻ്റെ ചാർജ്
24/06/2026  05:16 PM IST
സണ്ണി ലുക്കോസ്
കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക നിരസിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി  പ്രതിഷേധത്തിനൊരുങ്ങി എഐസിസി.അർജുൻ രാധാകൃഷ്ണന് കേരളത്തിൻ്റെ ചാർജ്
HIGHLIGHTS

ജൂലൈ 7-ാം തീയതിയാണ് കേരളത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. 

കേരളത്തിൽ പ്രതിഷേധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമായി ആർ.ജി.പി.ആർ.എസ് ദേശീയ സെക്രട്ടറി അർജുൻ രാധാകൃഷ്ണനെ സംസ്ഥാനത്തിന്റെ പ്രത്യേക ഇൻ-ചാർജ് ആയി നിയമിച്ചു.നിലവിൽ ആർ.ജി.പി.ആർ.എസ് കേരള സംസ്ഥാന ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷൻ ഡോ. സുനിൽ പൻവർ അർജുൻ രാധാകൃഷ്ണന് പുതിയ ചുമതല നൽകി ഉത്തരവിറക്കിയത്. ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ സമരത്തിലൂടെ ലക്ഷ്യമിടുന്നത്.സമരപരിപാടികൾ പൂർണ്ണമായും അച്ചടക്കത്തോടെ, സമാധാനപരമായ ഗാന്ധിയൻ മാർഗ്ഗത്തിലൂടെയായിരിക്കണം സംഘടിപ്പിക്കേണ്ടതെന്നും നിർദ്ദേശമുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img